ഒരുപാട് ആഘോഷങ്ങൾ ക്രിക്കറ്റ്കളത്തിൽ നിന്നും നാം കാണാറുണ്ട്. സിക്സറടിച്ചാലും ഫിനീഷ് ചെയ്താലും വിക്കറ്റ് നേടിയാലും താരങ്ങൾ പല രീതിയിലും ആഘോഷിക്കാറുണ്ട്. എന്നാലിപ്പോൾ വിക്കറ്റ് നേടിയതിന്റെ സന്തോഷം ആഘോഷിച്ച പാക് താരം ഹാരിസ് റൗഫ് ആഘോഷത്തിന്റെ പേരിൽ പുലിവാല് പിടിച്ചിരിക്കുകയാണ്.

ബിഗ് ബാഷിൽ ലീഗിൽ നടത്തിയ വിക്കറ്റ് ആഘോഷമാണ് താരത്തെ വലച്ചത്. കഴിഞ്ഞ ദിവസം എതിര്‍ താരങ്ങളുടെ വിക്കറ്റ് നേടിയ ശേഷം കഴുത്തറക്കുന്ന രീതിയിലുള്ള ആഘോഷമാണ് താരത്തെ വിവാദത്തിന്റെ കുഴിയില്‍ ചാടിച്ചത്. ബിഗ് ബാഷില്‍ സിഡ്‌നി തണ്ടറും മെല്‍ബണ്‍ സ്റ്റാര്‍സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു താരത്തിന്റെ വിവാദ ആഘോഷം.മെല്‍ബണ്‍ സ്റ്റാര്‍സിന്റെ താരമാണ് പാക് പേസര്‍.

താരത്തിന്റെ ഈ വിവാദ ആഘോഷത്തിനെതിരെ ക്രിക്കറ്റ് ലോകത്ത് നിന്ന് വൻ വിമർശനമാണ് ഉയരുന്നത്.

ആഘോഷത്തിന്റെ വീഡിയോ കാണാം

കായിക വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

https://chat.whatsapp.com/81PMmQDfTa0JyPxkSx8Pgz

LEAVE A REPLY

Please enter your comment!
Please enter your name here