മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായി ബിസിസിഐ നിയമിച്ചു. ജൂലൈ ഒന്നു മുതല്‍ ദ്രാവിഡ് ചുമതലയേല്‍ക്കുമെന്നാണ് സൂചന. അതേസമയം, ഇന്ത്യ സിമന്റ്‌സ് വൈസ് പ്രസിഡന്റായതിനാല്‍ ദ്രാവിഡ് ചുമതലയേല്‍ക്കുന്നത് വൈകിയേക്കും.

ദേശീയതലത്തില്‍ ക്രിക്കറ്റിന്റെ എല്ലാ വിഭാഗത്തിലും ദ്രാവിഡിന്റെ സേവനം ലഭ്യമാക്കാനാണ് ഇപ്പോഴത്തെ നിയമനം. പരിശീലനം, കളിക്കാരെ പ്രചോദിപ്പിക്കുക, പരിശീലകരുമായി അടുത്ത ബന്ധം പുലര്‍ത്തുക തുടങ്ങി എല്ലായിടത്തും ദ്രാവിഡിന്റെ സേവനമെത്തുമെന്ന് ബിസിസിഐ വ്യക്തമാക്കി. ദേശീയ വനിതാ, പുരുഷ ടീമുകളുടെ പരിശീലകരുമായി ദ്രാവിഡിന് ചേര്‍ന്നു പ്രവര്‍ത്തിക്കാം. ഇന്ത്യ എ, അണ്ടര്‍ 23, അണ്ടര്‍ 19 എന്നീ ടീമുകളുടെ പരിശീലനം ഉള്‍പ്പെടെയുള്ളവ ദ്രാവിഡിന്റെ മേല്‍നോട്ടത്തിലാകും ഇനി നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here