ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ അയാക്സിനെതിരെ രണ്ടാം പാദ മത്സരത്തിനിറങ്ങുന്ന യുവന്റസിന് സന്തോഷവാര്‍ത്ത.അയാക്സ് കുന്തമുനയായ ഫ്രാങ്ക് ഡി ജോങിന് പരിക്ക് കാരണം യുവന്റസിനെതിരെ കളി ക്കാനാവില്ലെന്നാണ് റിപ്പോര്‍ട്ട്.ഡച്ച് ലീഗ് മത്സരത്തിനിടെ തുടയ്ക്ക് പരിക്കേറ്റ താരം കളി മുഴുമിപ്പിക്കാതെ നിര്‍ത്തിയിരുന്നു.തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്കൊടുവിലാണ് പരിക്ക് ഗുരുതരമെന്ന് വ്യക്തമായത്.ആംസ്റ്റര്‍ഡാമില്‍ വെച്ച് നടന്ന ആദ്യ പാദ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനിലയില്‍ പിരിഞ്ഞിരുന്നു.