യുഎഇ ക്ലബിലെ മലയാളി കൗമാര താരം സയ്യിദ് ബിന്‍ വലിദിനെ സ്വന്തമാക്കി പുതിയ സീസണ് ഉജ്ജ്വല തുടക്കമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്.
കോഴിക്കോട് സ്വദേശിയും മധ്യനിര താരവുമായ 17കാരന്‍ സയ്യിദ് ബിന്‍ വലിദ് ഒട്ടേറെ പ്രമുഖ ക്ലബുകളുടെ നോട്ടപ്പുള്ളിയായിരുന്നു. ഡു ലാലിഗയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് സയ്യിദ് മഞ്ഞക്കുപ്പായത്തിലെത്തുന്നത്. സയിദിനായി ജംഷഡ്പൂര്‍ അടക്കമുള്ള ടീമുകളും രംഗത്തുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 16-ാം വയസില്‍ അണ്ടര്‍ 18 ഇന്ത്യന്‍ ക്യാമ്പില്‍ ഇടംപിടിച്ച് ശ്രദ്ധ നേടിയ സയിദ് ഇന്ത്യയിലേയും യുഎഇയിലേയും അക്കാദമികളിലൂടെയാണ് വളര്‍ന്നത്.

കടപ്പാട് സൗത്ത് ലൈവ്