ചാമ്പ്യന്‍സ് ലീഗില്‍ 15 ഗോളുകള്‍ നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന ലയണല്‍ മെസ്സിയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി ഫ്രഞ്ച് യുവതാരം കെലിയന്‍ എംബാപ്പെ.ഇന്നലെ നടന്ന ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തില്‍ ക്ലബ് ബ്രഗ്ഗെയ്ക്കെതിരെ ഹാട്രിക്ക് നേടിയതോടെയാണ് ചാമ്പ്യന്‍സ് ലീഗില്‍ പതിനഞ്ച് ഗോളുകള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി എംബാപ്പെ മാറിയത്.ഇരുപത് വര്‍ഷവും 306 ദിവസവുമാണ് എംബാപ്പയുടെ പ്രായം.21 വര്‍ഷവും 288 ദിവസവും പ്രായം ആയിരിക്കെയാണ് ലയണല്‍ മെസ്സി ഈ നേട്ടം കരസ്ഥമാക്കിയത്.52 ആം മിനുറ്റില്‍ പകരക്കാരനായി ഇറങ്ങിയ എംബാപ്പെ ഹാട്രിക്ക് നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു.തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ജയിച്ചതോടെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരിക്കുകയാണ് പിഎസ്ജി.

LEAVE A REPLY

Please enter your comment!
Please enter your name here