ഐഎസ്എല്‍ ജേതാക്കളായ ബംഗളുരു എഫ്സിയുടെ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ സിസ്കോ ഹെര്‍ണാണ്ടസിനെ സ്വന്തമാക്കി ഡല്‍ഹി ഡൈനാമോസ്.കഴിഞ്ഞ സീസണിലാണ് സിസ്കോ ബംഗളുരുവിലെത്തുന്നത്.ബംഗളുരുവിനെ ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണ്ണായക പങ്കായിരുന്നു സിസ്കോ വഹിച്ചത്.ഇരുപത് മത്സരങ്ങളില്‍ നിന്ന് താരം അഞ്ച് അസിസ്റ്റുകളും ഒരു ഗോളും സ്വന്തമാക്കിയിട്ടുണ്ട്.സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍,അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ എന്ന നിലയില്‍ ഉപയോഗിക്കാന്‍ പറ്റുന്ന താരമാണ് സിസ്കോ.സെനഗല്‍ മിഡ്ഫീല്‍ഡറായ ഡിഗ്നയെ നേരത്തെ ഡെല്‍ഹി ഡൈനാമോസ് സ്വന്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here