ഫ്രഞ്ച് സൂപ്പർ താരം ഫ്രാങ്ക് റിബറി ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക്. പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയക്ക് ശേഷം ചാമ്പ്യൻഷിപ്പിൽ നിന്നും പ്രൊമോഷൻ ലഭിച്ച ഷെഫീല്‍ഡ് യുണൈറ്റഡ് ആണ് താരത്തിനായി ശ്രമം നടത്തുന്നത്. കഴിഞ്ഞ സീസണില്‍ രണ്ടാം ഡിവിഷനില്‍ നോര്‍വിച്ച്‌ സിറ്റിക്ക് പിന്നാല്‍ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്താണ് ഷെഫീല്‍ഡ് പ്രീമിയര്‍ ലീ​ഗിലേക്ക് തിരിച്ചുവരുന്നത്.

ജർമ്മൻ മാധ്യമമാണ് ഷെഫീല്‍ഡ് താരത്തിനായി ശ്രമിക്കുന്നതെന്ന വാർത്ത പുറത്ത് വിട്ടത്. ര്‍മന്‍ സൂപ്പര്‍ ക്ലബ് ബയേണ്‍ മ്യൂണിച്ചില്‍ ഒരു പതിറ്റാണ്ടിലേറെ കളിച്ചശേഷം അടുത്തിടെയാണ് ക്ലബ് വിട്ടത്. ഇം​ഗ്ലീഷ് പ്രീമിയര്‍ ലീ​ഗില്‍ ഒരു ശ്രമം നടത്താന്‍ റിബറി താല്‍പര്യം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഷെഫീല്‍ഡിന്റെ ശ്രമം

LEAVE A REPLY

Please enter your comment!
Please enter your name here