ഫ്രഞ്ച് താരവും നിലവിൽ ചെൽസി മധ്യനിര താരവുമായ എൻഗോലോ കാന്റയ്ക്ക് വേണ്ടി റിയൽ മാഡ്രിഡും യുവന്റസും രംഗത്ത്. ചെൽസിയിൽ സാരിക്ക് കീഴിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിക്കാത്ത താരത്തിനായി ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയും ശ്രമം നടത്തിയിരുന്നു. എന്നാൽ പിഎസ്ജിയിലേക്കില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് യുവന്റസും റിയൽ മാഡ്രിഡും താരത്തിനായി നീക്കങ്ങൾ ശക്തമാക്കുന്നത്.