ഐഎസ്എല്ലിൽ ഗോവ- ബംഗളുരു ഫൈനൽ. ഇന്ന് നടന്ന രണ്ടാം പാദ സെമിയിൽ ഏക ഗോളിന് മുംബൈ വിജയിച്ചെങ്കിലും ഒന്നാം പാദ സെമിയിലെ കൂറ്റൻ വിജയത്തോടെ ഗോവ ഫൈനലിൽ പ്രവേശിക്കുകയായിരുന്നു. ഒന്നാം പാദ സെമിയിൽ 5-1 നായിരുന്നു ഗോവയുടെ വിജയം. മുംബൈയ്ക്കായി റാഫേൽ ബസ്റ്റോസ് അഞ്ചാം മിനുറ്റിൽ തന്നെ ഗോൾ നേടിയെങ്കിലും ഗോവയെ മറികടക്കാൻ മുംബൈക്കായില്ല