കഴിഞ്ഞ സീസണുകൾ അപേക്ഷിച്ച് ഇത്തവണ ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത സൈനിംഗുകളാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. ഇനിയും പുതിയ താരങ്ങൾ ടീമിലെത്താനിരിക്കെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യസാധ്യത ഇലവനും വ്യക്തമാകുകയാണ്.

നേരത്തെ നോർത്ത് ഈസ്റ്റിനെ ചരിത്രത്തിലാദ്യമായി സെമി ഫൈനലിൽ എത്തിച്ച ഡച്ച് പരിശീലകൻ ഈൽകോ ഷെറ്റോറിയാണ് ഇത്തവണ ബ്ലാസ്‌റ്റേഴ്‌സിനെ കളിപഠിപ്പിക്കുന്നത്. നോർത്ത് ഈസ്റ്റിൽ ഷാട്ടൊരീ പരീക്ഷിച്ച 4-2-3-1 എന്ന ഫോർമേഷൻ തന്നെയായിരിയ്ക്കും ബ്ലാസ്റ്റേഴ്സിലും പരീക്ഷിക്കുക. അങ്ങനെയായാൽ ഗോൾ കൂടാരത്തിന് മുന്നിൽ ആരായിരിക്കും എന്നതാണ് ചോദ്യം. ധീരജ് സിങ് ബ്ലാസ്റ്റേഴ്‌സ് വിടുന്നു എന്ന അഭ്യുഹങ്ങൾ നിലനിൽക്കവേ പുതിയൊരു ഗോൾകീപ്പർ സൈനിങ്ങും ഉണ്ടായേക്കും. രഹനേഷിനെയാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നതെങ്കിലും ആദ്യ ഇലവനിൽ രഹനേഷ് തന്നെ ഗോൾ വല കാക്കും. ധീരജിനെ നിലനിർത്തുകയാണെങ്കിൽ ധീരജ് തന്നെയായിരിക്കും ആദ്യചോയ്സ്. ഉത്തരപ്രദേശുകാരൻ ബിലാൽഖാൻ രണ്ടാം ഓപ്‌ഷൻ ആവും.

സന്ദേശ് ജിങ്കാനും സുയിവർലൂണുമായിരിക്കും പ്രതിരോധക്കോട്ട കെട്ടുക. ഇരു വിങ്ങുകളിലും പുതിയതാരങ്ങളെ ടീമിലെത്തിക്കാത്തത് കൊണ്ട് റാക്കിപ്പിലും ലാൽറുവത്താരയിലും കോച്ച് വിശ്വാസമർപ്പിക്കും. ഡിഫൻസീവ് മിഡ്ഫീൽഡിൽ മുസ്തഫ ഗിനിങ്ങും മരിയോ ആർക്കസും ഇറങ്ങും. അറ്റാക്കിങ് മിഡ്ഫീൽഡിൽ സിഡോഞ്ചയും ഇരുവിങ്ങുകളിലും മലയാളി താരങ്ങളായ രാഹുലും സഹലും ബൂട്ട്കെട്ടും. ഏക സ്‌ട്രൈക്കറായി ഓങ്ബച്ചേയും ഇറങ്ങുന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യസാധ്യത ഇലവൻ

LEAVE A REPLY

Please enter your comment!
Please enter your name here