ഈ രാത്രി അയാക്സിന്റേതാണ്. റയൽ മാനജർ സൊളാരിയുടെ മുഴുവൻ പ്ലാനുകളും അമ്പേ പരാജയപ്പെട്ടിരിക്കുന്നു. നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെ 4-1ന്(Aggregate 5-3) പരാജയപ്പെടുത്തി ക്വാർട്ടറിൽ കടന്നിരിക്കുകയാണ് അയാക്സ്. ഒന്നാം പാദമത്സരത്തിൽ അയാക്സിന്റെ തട്ടകത്തിൽ 2-1ന് ജയിച്ച ആത്മവിശ്വാസത്തിൽ പന്ത് തട്ടാനിറങ്ങിയ റയലിന്റെ മുഴുവൻ കണക്കുകൂട്ടലുകളെയും തെറ്റിച്ചുകൊണ്ടാണ് അയാക്സ് മത്സരം തുടങ്ങിയത്. മത്സരത്തിന്റെ 7ാം മിനിറ്റിൽ ഹക്കിം സിയേച്ചിലൂടെ ആഥിതേയരുടെ വലകുലുക്കി അയാക്സ്. മത്സരം വരുതിയിലാക്കാൻ കെണഞ്ഞ് പരിശ്രമിക്കുന്നതിനിടയിൽ വീണ്ടും ഡേവിഡ് നെരസ് റയൽ വലകുലുക്കി. 20 മിനിറ്റിനുള്ളിൽ റയൽ രണ്ട്
ഗോളിന് പിറകിൽ. അധിശയിപ്പിക്കുന്ന ഒത്തൊരുമയും, സുന്ദരമായ തന്ത്രങ്ങളും പൊടുന്നനെയുള്ള നീക്കങ്ങളും ഒത്തുചേർന്നപ്പോൾ റയൽ ചിത്രത്തിലേ ഇല്ലാതായി. 62ാം മിനിറ്റിൽ ടാടിക്കിന്റെ ഉഗ്രൻ ഷോട്ടിലൂടെ അയാക്സിന്റെ മൂന്നാമത്തെ ഗോളും പിറന്നു. 72ാം മിനിറ്റിൽ കൊർട്ടോവയെ കാഴ്ച്ചക്കാരനാക്കി സ്കോണിന്റെ വിവരിക്കാനാവാത്ത ഫ്രീ കിക്ക്
ഗോളോടെ ചാമ്പ്യന്മാർ പരാജയപ്പെട്ടിരുന്നു. 70ാം മിനിറ്റിൽ അസൻസിയോയാണ് റയലിന്റെ ആശ്വാസ ഗോൾ കണ്ടെത്തിയത്.‌