കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ബൊളീവിയക്കെതിരെ തകര്‍പ്പന്‍ ഗോള്‍ നേടിയ ബ്രസീല്‍ മുന്നേറ്റക്കാരന്‍ എവര്‍ട്ടനെ തേടി വമ്പന്‍ ക്ലബ്ബുകള്‍ രംഗത്ത്. നേരത്തെ തന്നെ താരത്തെ സ്വന്തമാക്കാന്‍ ക്ലബ്ബുകള്‍ വലവീശിയിരുന്നു. കോപ്പയിലെ ഈ ഗോളോടെ താരത്തിന്റെ റേഞ്ച് ഒന്നുകൂടി ഉയര്‍ത്തി. ഇംഗ്ലീഷ് ക്ലബ്ബുകളായ ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, എന്നിവരാണ് താരത്തിന്റെ പിന്നാലെയുണ്ടായിരുന്നത്. ഇപ്പോഴിതാ ആഴ്‌സണലും രംഗത്ത് എത്തിയിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
ബ്രസീലിലെ പോര്‍ട്ടോ അലഗ്രോ കേന്ദ്രമായി കളിക്കുന്ന ഗ്രീമിയോ ക്ലബ്ബിന്റെ താരമാണിപ്പോള്‍ എവര്‍ട്ടന്‍. കോപ്പയിലെ മത്സരത്തില്‍ പകരക്കാരനായി കളത്തിലറങ്ങിയ താരം കണ്ണഞ്ചിപ്പിക്കുന്നൊരു ഗോള്‍ നേടിയാണ് മടങ്ങിയത്. ഗ്രീമിയോ ക്ലബ്ബില്‍ 2018 സീസണില്‍ 16 ഗോളുകളാണ് താരം നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here