അത്ലറ്റിക്കോ മാഡ്രിഡിൽ നിന്നും ഗ്രീസ്മാൻ എത്തിയതോടെ ഫിലിപ്പ് കൂട്ടീഞ്ഞോ ബാഴ്സ വിടുമെന്ന വാർത്തകളും പുറത്ത് വന്നിരുന്നു. ഗ്രീസ്മാനും ടെമ്പേലേയുമുള്ള ബാഴ്സ അറ്റാക്കിൽ ആദ്യഇലവനിൽ സ്ഥാനം പിടിക്കാൻ കൂട്ടീഞ്ഞോ പാടുപെടുമെന്ന തന്നെയാണ് ഇത്തരത്തിലൊരു വാർത്തയ്ക്ക് സാധ്യത വർധിപ്പിച്ചത്. എന്നാലിപ്പോൾ താരം ബാഴ്സയിൽ തുടരുമെന്ന സൂചനനൽകിയിരിക്കുകയാണ് താരത്തിന്റെ ഏജന്റ് കിയാ ജൂറാപ്ഷ്യൻ.

ജനുവരി 2018ൽ ലിവർപൂളിൽ നിന്ന് പൊന്നും വിലക്ക് ബാർസിലോണയിൽ എത്തിയ താരത്തിന് തന്റെ പ്രതിഭ പുറത്തെടുക്കാൻ സാധിച്ചില്ല. ഗ്രീസ്മാൻ വന്നത്തോടെ തനറെ ഏഴാം നമ്പർ ജേഴ്സിയും താരത്തിന് നഷ്ടപ്പെട്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here