മഹേള ജയവർധനയുടെയും സങ്കക്കാരയുടെയും വിരമിക്കലോടെ ശക്തി ചോർന്ന ശ്രീലങ്ക കഴിഞ്ഞ ലോകകപ്പിൽ അവസാന മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ച് ആരാധകർക്ക് പുതുജീവൻ നൽകിയിരുന്നു. നഷ്ടപ്പെട്ട പ്രതാഭത്തിലേക്ക് ശ്രീലങ്ക തിരികെയെത്തുന്നു എന്നതിന്റെ സൂചനായാണ് ന്യൂസിലണ്ടിനെതിരായ ആദ്യ ടെസ്റ്റ്. സ്വന്തം മൈതാനത്ത് കിവീസിനെതിരായ ആദ്യ ടെസ്റ്റ് ശ്രീലങ്ക ജയിച്ചിരിക്കുകയാണ്.

ആദ്യ ടെസ്റ്റിന്റെ അവസാന ദിനത്തില്‍ ആറ് വിക്കറ്റ് ജയമാണ് ലങ്കന്‍ പട സ്വന്തമാക്കിയത്.. കീവിസ് ഉയര്‍ത്തിയ 268 റണ്‍സ് വിജയലക്ഷ്യം കരുണരത്‌നയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ മികവിലാണ് ലങ്ക മറികടന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ സമീപകാലത്ത് കരുണരത്‌നയോളം സ്ഥിരത പുലര്‍ത്തുന്ന മറ്റൊരു ലങ്കന്‍ ബാറ്റ്‌സ്മാനില്ല. കരുണരത്ന 122 റണ്‍സ് നേടിയപ്പോള്‍ മറ്റൊരു ഓപ്പണറായ ലഹിരു തിരിമനെയും (64) വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here