ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ ബദ്ധവൈരികളുടെ പോരാട്ടമായി കണക്കാക്കുന്ന എൽ ക്ലാസിക്കോയിലെ താരം ആരാണ്? ഗോൾ വേട്ടക്കാരുടെ കണക്കാണെങ്കിൽ അത് ബാഴ്സയുടെ സൂപ്പർ താരം ലയണൽ മെസ്സി തന്നെയാണ്. എൽ ക്ലാസിക്കോ ചരിത്രത്തിൽ 26 ഗോളുകൾ നേടി ഒന്നാമതാണ് മെസ്സി. 18 ഗോളുകൾ നേടിയ ആൽഫ്രഡോ ഡി സ്‌റ്റെഫാനോയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. അതായത് എൽ ക്ലാസിക്കോ പോരാട്ടത്തിൽ മെസ്സി എതിരാളികളേക്കാൾ ഏറെ മുൻപന്തിയിലാണെന്ന് സാരം

LEAVE A REPLY

Please enter your comment!
Please enter your name here