ഋഷഭ് പന്തിനെ ലോകകപ്പിൽ ഉൾപ്പെടുത്താതിൽ നിരാശ പ്രകടിപ്പിച് റിക്കി പോണ്ടിങ്. ഇന്നലെ രാജസ്ഥാനെതിരായ മത്സരത്തിന് ശേഷമാണ് പോണ്ടിങ് മനസ്സ് തുറന്നത്. പന്ത് മികച്ച താരമാണെന്നും അദ്ദേഹത്തിന് ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ താരത്തിന് മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു്.

പോണ്ടിംഗിന്റെ വാക്കുകള്‍ ഇങ്ങനെ, ” ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ കഴിയാത്തതില്‍ പന്ത് എത്രത്തോളം നിരാശനാണെന്ന് എനിക്കറിയാം. ഇന്ത്യ തെറ്റായ തീരുമാനമാണ് ഇക്കാര്യത്തിലെടുത്തത്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ മധ്യനിരയില്‍ സ്പിന്നര്‍മാരെ അടിച്ചൊതുക്കാന്‍ പന്തിന് കഴിയുമായിരുന്നു. ആരോഗ്യവാനായിരുന്നാല്‍ മൂന്നോ നാലോ ലോകകപ്പുകള്‍ കളിക്കാന്‍ പന്തിന് കഴിയും.” പോണ്ടിംഗ് പറഞ്ഞുനിര്‍ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here