ലോകകപ്പില്‍ ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരത്തില്‍ രസംകൊല്ലിയായി മഴ. ഇന്ത്യന്‍ ഇന്നിങ്‌സ് 46.4 ഓവറില്‍ നാല് വിക്കറ്റില്‍ 305 റണ്‍സെടുത്ത് നില്‍ക്കെയാണ് മഴയെത്തിയത്. ബാറ്റിങ് ദുഷ്‌കരമായിരുന്ന പിച്ചില്‍ ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ എല്ലാം അനായാസമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രോഹിത് ശര്‍മയുടെ (140) സെഞ്ചുറിയാണ് കരുത്തിലാണ് മുന്നോട്ട് നീങ്ങുന്നത്. രോഹിത്തിന് പുറമെ കെ.എല്‍ രാഹുല്‍ (57), ക്യാപ്റ്റന്‍ വിരാട് കോലി (പുറത്താവാതെ 71) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. മഴ പെയ്യുമ്പോള്‍ കോലിക്കൊപ്പം വിജയ് ശങ്കറായിരുന്നു ക്രീസില്‍.

LEAVE A REPLY

Please enter your comment!
Please enter your name here