ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യയ്ക്ക് തിരിച്ചടി. താരതമ്യേന കുഞ്ഞൻ ടീമായ ബംഗ്ലാദേശാണ് ഇന്ത്യയെ സമനിലയിൽ പൂട്ടിയത്. മികച്ച പ്രതിരോധ ഫുട്ബോൾ കാഴ്ച വെച്ച ബംഗ്ലാദേശിന് മുന്നിൽ ഇന്ത്യൻ ആക്രമണ നിര നിഷ്പ്രഭമാവുകയിരുന്നു. ഇരു ടീമുകളും ഓരോ ഗോൾ നേടി പിരിഞ്ഞ മത്സരത്തിൽ ആദ്യ പകുതിക്ക് പിരിയും മുമ്പ് സാദ്ഉദ്ദീനിലൂടെ ബംഗ്ലാദേശായിരുന്നു ലീഡ് എടുത്തത്. രണ്ടാം പകുതിയിൽ ആദിൽ ഖാനിലൂടെയായിരുന്നു ഇന്ത്യയുടെ സമനില ഗോൾ.

LEAVE A REPLY

Please enter your comment!
Please enter your name here