ആദ്യ മത്സരത്തില്‍ കൊളംബിയക്കെതിരെ ദയനീയ തോല്‍വി.രണ്ടാം മത്സരത്തില്‍ പരാഗ്വേക്കെതിരെ സമനില.ഇനി കോപ്പ അമേരിക്കയില്‍ നിന്ന് തന്നെ അര്‍ജന്റീന ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്തായാല്‍ അതിശയപ്പെടേണ്ട ഒരു ആവശ്യവുമില്ല.കാരണം ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും മോശം പ്രകടനമാണ് അര്‍ജന്റീന ടീം കോപ്പ അമേരിക്കയില്‍ കാഴ്ച വെച്ചുകൊണ്ടിരിക്കുന്നത്.താളം തെറ്റിയ ഫോര്‍മേഷനും ഡിബൊലയെ സൈഡ്ബെഞ്ചിലിരുത്തിയും ലോകമെമ്പാടുമുള്ള ആരാധകരുടെ വിമര്‍ശനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ് അര്‍ജന്റീന പരിശീലകന്‍.ടോംഗോയ്ക്‌െതിരെ കളിച്ചാല്‍ പോലും അര്‍ജന്റീന തോല്‍ക്കുമെന്നാണ് വിഖ്യാത ഫുട്ബോള്‍ താരം മറഡോണ പരിഹസിച്ചത്.ഇറ്റാലിയന്‍ ലീഗിലെ മിന്നും താരങ്ങളാണ് ഡിബാലയും ഇക്കാര്‍ഡിയും.ഇക്‌കാര്‍ഡിയെ ടീമില്‍ പോലും ഉള്‍പ്‌പെടുത്തിയിട്ടില്ല.ഡിബാലയെ കളിപ്പിക്കുന്നിമില്ല. ഇത്രയൊക്കെ സംഭവിച്ചിട്ടും അര്‍ജന്റീന മാനേജ്മെന്റിനോ താരങ്ങള്‍ക്കോ ഒരു പ്രശ്നലുമില്ല.കാരണം എല്ലാ വിമര്‍ശനങ്ങളും ഒറ്റയ്ക്ക് ഏറ്റുവാങ്ങാന്‍ അവരുടെ കൂടെ മിശിഹായുണ്ടല്ലോ.കളി ജയിക്കുമ്പോള്‍ ടീം വര്‍ക്കും തോല്‍ക്കുമ്പോള്‍ അത് തന്റെ പിഴവും എന്ന ലോകത്തിലെ ആരും നേരിടാത്ത വിമര്‍ശനത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ് ഫുട്ബോളിലെ മിശിഹാ.ഒറ്റയ്ക്ക് ഒരു ഇതിഹാസത്തിന് പല കളികളും ജയിപ്പിക്കാന്‍ സാധിക്കുമായിരിക്കും.എന്നാല്‍ തീരെ ദയനീയ പ്രകടനം കാഴ്ച വെക്കുന്ന അര്‍ജന്റീന ടീമിലെ കളിക്കാരെ വെച്ച് ഈ മനുഷ്യന്‍ എന്ത് അദ്ഭുതം കാണിക്കാനാണ്?അയാളെ അദ്ദേഹത്തിന്റെ വഴിക്ക് വിടുക.കാരണം ഫുട്ബോളില്‍ രാജ്യത്തിന്‌ വേണ്ടി ഇത്രയും പഴി കേട്ട മറ്റൊരു കളിക്കാരനുണ്ടാവുകയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here