LATEST ARTICLES

വിനീഷ്യസിനായി ഇംഗ്ലീഷ് ക്ലബുകൾ രംഗത്ത്

0
റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ മുന്നേറ്റതാരം വിനീഷ്യസിന് വേണ്ടി പ്രീമിയർ ലീഗ്‌ വമ്പന്മാരായ ചെൽസിയും ആഴ്സണലും രംഗത്ത്. 20 കാരനായ ലെഫ്റ്റ് വിങ്ങർക്ക് വേണ്ടി വൻതുക തന്നെ മുടക്കാൻ ഇരുക്ലബുകളും തയാറാണ്. 2025 വരെ റയലിൽ കരാറുള്ള താരത്തിനായി റയലും ഉയർന്ന തുകയാണ് ആവശ്യപ്പെടുന്നത്. Vinicus jr

ക്രിസ്റ്റ്യാനോ യുവന്റസ് വിടുമോ? പിഎസ്ജി ഡയറക്ടറുമായി ചര്‍ച്ച നടത്താനൊരുങ്ങി റൊണാള്‍ഡോയുടെ ഏജന്റ്; ഫുട്ബോള്‍ ലോകത്ത് അപ്രതീക്ഷിത നീക്കങ്ങള്‍

0
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസ് വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.ചാമ്പ്യന്‍സ് ലീഗിലെ തോല്‍വിക്ക് പിന്നാലെയാണ് താരം ക്ലബ് വിടാനുള്ള സന്നദ്ധത തന്റെ ഏജന്റിനെ അറിയിച്ചതെന്നാണ് അന്താരാഷ്ട്ര കായിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇതേത്തുടര്‍ന്ന് അടുത്ത ആഴ്ച ലിസ്ബണില്‍ വെച്ച് നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മത്സരത്തിന് ശേഷം പിഎസ്ജി ഡയറക്ടര്‍ ലിയണാര്‍ഡോയുമായി റൊണാള്‍ഡോയുടെ...

ജയിച്ചിട്ടും യുവന്റസ് തോറ്റു; വരാനെയുടെ പിഴവിൽ റയലിനെ വീഴ്ത്തി സിറ്റി; ചാമ്പ്യൻസ് ലീഗിൽ സിറ്റിക്കും ലിയോണിനും ക്വാർട്ടർ പ്രവേശനം

0
ചാമ്പ്യൻസ് ലീഗ്‌ പ്രീ ക്വാർട്ടറിൽ റയൽ മാഡ്രിഡിനെ മറികടന്ന് മാഞ്ചസ്റ്റർ സിറ്റിയും യുവന്റസിനെ മറികടന്ന് ഒളിമ്പിക് ലിയോണും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഇന്ന് നടന്ന സിറ്റി- റയൽ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി സിദാന്റെ റയലിനെ തകർത്തത്. ഫ്രഞ്ച് പ്രതിരോധ താരം റാഫേൽ വരാനെയുടെ പിഴവുകൾ...

ഡി ഹിയക്കൊരു അപരൻ; അപരനെ കണ്ട് ഞെട്ടി ഡേവിഡ് ഡി ഹിയ

0
തന്റെ അപരനെ കണ്ട് ഞെട്ടിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്പാനിഷ് ഗോൾ കീപ്പർ ഡേവിഡ് ഡി ഹിയ. സ്‌കോട്ടിഷ് ക്ലബ് റോസ് കൺട്രിയുടെ സ്‌കോട്ടിഷ് പരിശീലകൻ സ്റ്റുവർട്ട് കെറ്റിൽവെല്ലിനെ കണ്ട് ഡി ഹിയ മാത്രമല്ല ഫുട്ബോൾ ആരാധകർ ഒന്നടങ്കം ഞെട്ടലിലിലാണ്. ഡി ഹിയയെ അതെ മുഖസാദൃശ്യമാണ് കെറ്റിൽവെല്ലിനുമുള്ളത്. തന്റെ അപരന്റെ ചിത്രം ഡി...

കോവിഡ് കാലത്തെ ഫുട്ബോള്‍ ; ഗ്രൗണ്ടില്‍ തുപ്പിയാല്‍ ഇനി മുതല്‍ ചുവപ്പ് കാര്‍ഡ്

0
കോവിഡ് വ്യാപനത്തെ തുടർന്ന് കളിക്കളങ്ങളിലെ നിയമങ്ങളിൽ പല മാറ്റങ്ങളും വന്നിട്ടുണ്ട്. പന്തിൽ തുപ്പൽ തേക്കുന്നതിന് ക്രിക്കറ്റിൽ വിലക്ക് വന്നതുപോലെ ഫുട്ബോളിലും ഒരു തുപ്പല്‍ നിയമം വന്നിരിക്കുകയാണ് ഗ്രൗണ്ടിൽ ഒരു താരം എതിർ താരത്തിന് സമീപത്തു നിന്നോ അല്ലെങ്കിൽ ഒഫീഷ്യൽസിന് സമീപത്തുവെച്ചോ ചുമക്കുകയോ തുപ്പുകയോ ചെയ്താൽ റഫറിക്ക് ഇനി...

ഓണ്‍ലൈന്‍ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്നതായി ആരോപണം;കോഹ്ലിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹര്‍ജി

0
ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ചെന്നൈ സ്വദേശിയായ അഭിഭാഷകനാണ് ഹർജി സമർപ്പിച്ചത്. ഓൺലൈൻ ചൂതാട്ടങ്ങൾ നിരോധിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹർജി. ഇതിലാണ് ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്നതിനാൽ കോലിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഓൺലൈൻ ചൂതാട്ടത്തിനുള്ള ആപ്പുകൾ യുവാക്കളെ വഴി തെറ്റിക്കുകയാണെന്ന്...

സുസൈരാജ് മുതൽ ബൗമസ് വരെ; ഇന്ത്യൻ ട്രാൻസ്ഫർ വിപണിയിലെ ഏറ്റവും ഉയർന്ന നാല് ട്രാൻസ്ഫറുകൾ

0
യൂറോപ്യൻ ഫുട്ബോൾ ട്രാൻസ്ഫർ വിപണിയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ ട്രാൻസ്ഫർ വിപണിയിൽ വമ്പൻ ട്രാൻസ്ഫറുകളൊന്നും നടക്കാറില്ല. ഫ്രീ ട്രാൻസ്ഫെറുകളാണ് ഇന്ത്യൻ ട്രാൻസ്ഫർ വിൻഡോയിൽ അധികവും നടക്കാറ്. എന്നാൽ സമീപ കാലത്തായി ഇതിന് ചില മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. താരങ്ങളെ ഉയർന്ന ട്രാൻസ്ഫർ വില വാങ്ങിച്ചും ഇന്ത്യൻ ക്ലബുകൾ കൈമാറ്റം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. അത്തരത്തിൽ...

സഹലിനും ഹക്കുവിനും എന്തിന് പുതിയ കരാർ; ഒരു മുഴം മുന്നേ നീട്ടി എറിഞ്ഞ ബ്ലാസ്റ്റേഴ്‌സ് തന്ത്രം

0
ഇന്ത്യൻ ട്രാൻസ്ഫർ വിപണി വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്നു എന്ന സൂചനയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് നൽകുന്നത്. സാധാരണ ഗതിയിൽ താരങ്ങളുടെ കരാർ കാലാവധി അവസാനിക്കുന്നതിന് മുമ്പോ അല്ലെങ്കിൽ ഫ്രീ ഏജന്റ് ആയ താരങ്ങളെയോ ആണ് ക്ലബുകൾ സ്വന്തമാക്കാറുള്ളത്. അതും ഒന്നോ രണ്ടോ വർഷത്തെ കരാർ മാത്രമാണ് ഇന്ത്യൻ താരങ്ങൾക്ക് ക്ലബ് നൽകുന്നത്. തൽഫലമായി...

കേരളാ ബ്ലാസ്റ്റേഴ്‌സ് മുൻ നായകൻ ഇനി പ്രീമിയർ ലീഗ്‌ ക്ലബ്ബിന്റെ യൂത്ത് അക്കാദമി സഹപരിശീലകൻ

0
കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുൻ ഇംഗ്ലീഷ് താരം പീറ്റർ റമേജ് ഇനി പ്രീമിയർ ലീഗ്‌ ക്ലബ് ന്യൂ കാസ്റ്റിൽ യുണൈറ്റഡിന്റെ അണ്ടർ 23 ടീമിന്റെ സഹപരിശീലകൻ. റമേജിനെ സഹപരിശീലകനാക്കി കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ക്ലബ് പുറത്ത് വിട്ടു. 2015 സീസണിലാണ് പീറ്റർ റമേജ് കേരളാ ബ്ലാസ്റ്റേഴ്സിനായി ബൂട്ടണിഞ്ഞത്. സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ നായകനും ഈ...

എന്നും സഹൽ; സഹൽ അബ്ദുൽ സമദിന്റെ ബ്ലാസ്റ്റേഴ്സിൽ പുതിയ കരാർ

0
കേരളാ ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സഹൽ അബ്ദുൽ സമദിന് ബ്ലാസ്റ്റേഴ്സിൽ പുതിയ കരാർ. 2025 വരെ താരവുമായുള്ള കരാർ പുതുക്കിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.നേരത്തെ 2022 വരെയായിരിന്നു സഹലിന് ബ്ലാസ്റ്റേഴ്സിൽ കരാറുണ്ടായിരുന്നത്. ആ കരാറാണ് 2025 വരെ നീട്ടിയിരിക്കുന്നത്. Sahal abdul samad 2017...